 
ചെങ്ങന്നൂർ: സ്ത്രീ പുരുഷ മേധാവിത്വം എന്നതിലുപരി സ്ത്രീ പുരുഷ സമത്വമാണ് ലോകത്തിനാവശ്യമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വനിതാദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.
ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നത് അമ്മമാരാണ്.
ഇന്നത്തെ വേഗത നിറഞ്ഞ ജീവിത സാഹചര്യത്തിൽ അണുകുടുംബ സങ്കല്പത്തിൽ മുത്തശ്ശിമാരുടെ കുറവ് പുതുതലമുറയ്ക്ക് ശരിയായ ദിശാബോധം നൽകുന്നതിന് തടസമാകുന്നു. സ്നേഹം കൊടുത്താണ് സ്നേഹം വാങ്ങേണ്ടത്. ലോകത്തെവിടെയും മാതൃത്വത്തിന് ബഹുമാനം ലഭിക്കുന്നുണ്ടെന്നും പ്രീതി നടേശൻ പറഞ്ഞു.
പ്രതിഭകളെയും വനിതകളായ ശാഖാ സെക്രട്ടറിമാരെയും പ്രീതി നടേശൻ ആദരിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വനിതാദിന സന്ദേശവും ലോഗോപ്രകാശനവും എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ നിർവഹിച്ചു. വനിതാസംഘം യൂണിയൻ കോ-ഓഡിനേറ്റർ ശ്രീകല സന്തോഷ് പ്രതിഭകളെ പരിചയപ്പെടുത്തി. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി സംഘടനാ സന്ദേശം നൽകി. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യൂണിയൻ അഡ്. കമ്മിറ്റി അംഗം അനിൽ കണ്ണാടി, വനിതാസംഘം ട്രഷറർ സുഷമ രാജേന്ദ്രൻ, യൂണിയൻ വനിതാസംഘം കമ്മിറ്റിഅംഗങ്ങളായ ശാന്തകുമാരി ടീച്ചർ, ശാലിനി ബിജു, സൗദാമിനി, ബിന്ദു മണിക്കുട്ടൻ, ലതികാ പ്രസാദ്, യൂണിയൻ വനിതാസംഘം കേന്ദ്രസമിതി പ്രതിനിധികളായ ഓമനാഭായ്, ശോഭനാ രാജേന്ദ്രൻ, ശ്രീദേവി ടോണി, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽരാജ്, യൂണിയൻ വൈദികയോഗം പ്രസിഡന്റ് സൈജു സോമൻ എന്നിവർ സംസാരിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി റീനാ അനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി നന്ദിയും പറഞ്ഞു..