women
വനിതാ ദിനത്തിൽ ആദരവ്

റാന്നി: കേരളത്തിൽ ആദ്യമായി കൊവിഡിനെ അതിജീവിച്ച മറിയാമ്മയെ യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ, പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ, സീമ മാത്യു, റിജോ റോയി തോപ്പിൽ, ജെറിൻ പ്ലാചേരിൽ, ഷിബു തോണിക്കടവിൽ, ഉദയൻ സി .എം,ഷിജോ ചേന്നമല, ടിന്റു ഐത്തല, ഏബൽ പുല്ലമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.