റാന്നി - 2023 ഓടെ റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകുമെന്ന് ജലവിഭവ വകുപ്പ് അധികൃതർ ഉറപ്പു നൽകി. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ വിളിച്ചുചേർത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിലയ്ക്കൽ -ആങ്ങമൂഴി 6കിലോമീറ്റർ പൈപ്പിടീൽ പൂർത്തിയാക്കാനുണ്ട്. കരാറുകാരന്റെ അനാസ്ഥ മൂലം ഇയാളെ ഒഴിവാക്കിയിരിക്കുകയാണ്. മന്ത്രിയുടെ അദ്ധ്യക്ഷതയിൽഇതിനായി യോഗം ചേരും. അങ്ങാടി -കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് 75 കോടി രൂപ അനുവദിച്ചിട്ടുണ്ട് ജല ജീവനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി ടെൻഡർ ചെയ്തു , പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തികൾ മെയിൽ തീരും .കൊല്ലമുള പദ്ധതിക്ക് 42 കോടി രൂപയുടെ ഭരണാനുമതി യായി. മലമ്പാറ പദ്ധതിക്കായി പുതിയ പ്ലാനിന് ഭരണാനുമതി മതി ലഭിച്ചിട്ടുണ്ട്. ചെറുകോൽ -നാരങ്ങാനം പദ്ധതിക്ക് 89.5 കോടി രൂപയുടെ ഭരണാനുമതിയായി. അടിച്ചിപ്പുഴ പദ്ധതി 34. 36 കോടി രൂപ ടെൻഡറായി . വെച്ചൂച്ചിറ പദ്ധതിക്ക് 52.74 കോടി രൂപയുടെ ഭരണാനുമതിയായി. ജെ ജെ എം സ്കീമിൽ ഉൾപ്പെടുത്തി എഴുമറ്റൂർ പദ്ധതിക്ക് 44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജെ.ജെ.എം പദ്ധതിവഴി 7000 പുതിയ കണക്ഷനുകൾ നൽകിയിട്ടുണ്ട്. എംഎൽഎമാരായ അഡ്വ പ്രമോദ് നാരായൺ , കെ യു ജനീഷ് കുമാർ , വാട്ടർ അതോരിറ്റി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള എന്നിവർ പങ്കെടുത്തു.