പ്രമാടം : പ്രമാടം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നടത്തിയ സ്ത്രീപക്ഷ നവകേരളം വിളംബര റാലിയും സിഗ്‌നേച്ചർ കാമ്പയിനും പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു അനിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ യമുന ഗോപി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല നായർ, കെ.എം.മോഹനൻ, ഹരികൃഷ്ണൻ,രാജി.സി.ബാബു,ആനന്ദവല്ലിയമ്മ, ലിജ ശിവപ്രകാശ്, തങ്കമണി, നിഷ മനോജ്, മിനി റെജി, ശ്രീജ മഹേഷ്, ഉഷാ ശിവൻ, ബിന്ദു എന്നിവർ പ്രസംഗിച്ചു.