പത്തനംതിട്ട : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീശ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എലിസബത്ത് അബു അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ഡോ.എം.എസ് സുനിൽ, ഇന്ത്യ, ഏഷ്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ കുമാരി സാന്ദ്രാ ബിനോയിയേയും ചടങ്ങിൽ ആദരിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാ ദേവി മുഖ്യ പ്രഭാഷണം നടത്തി. ബിജിലി ജോസഫ്, ചെറിയാൻ ചെന്നീർക്കര, ലീല രാജൻ കെ.പി രാജലക്ഷ്മി , ജെസി അലക്സ്, മറിയാമ്മ വർക്കി, റോസമ്മ ദാനിയേൽ, വിൽസൺ തുണ്ടിയത്ത്, സാറാമ്മ ചെറിയാൻ, ജെസി വർഗീസ്, മറിയാമ്മ തരകൻ, അന്നമ്മ ഫിലിപ്പ് എന്നിവർ സംസാരിച്ചു.