 
മല്ലപ്പള്ളി: മല്ലപ്പള്ളി വലിയ പാലത്തിലെ പൈപ്പുകൾ അപകട കെണി ഒരുക്കുന്നു.വലിയ പാലത്തിന് സമീപത്തുകൂടിയുള്ള ടെലിഫോൺ പൈപ്പുകളാണ് അപകടക്കെണിയാകുന്നത്. പാലത്തിന്റെ കൈവരികളിൽ സ്ഥാപിച്ചിട്ടുള്ളവയാണിത്. ഇരുചക്ര യാത്രക്കാർക്കും ഓട്ടോകൾക്കും നാലു ചക്ര വാഹനങ്ങൾക്കും ഭീഷണിയാകുന്ന പൈപ്പുകൾ യഥാവിധിയാക്കുന്നതിന് അടിന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.