അടൂർ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിന് കഴിയുന്നുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.കേരള മഹിളാസംഘം ദേശീയ കമ്മിറ്റി അംഗം എം.പി. മണിയമ്മ മുഖ്യപ്രഭാഷണം നടത്തി. സി.പി ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി .സജി. ഏഴംകുളം നൗഷാദ്, രേഖ അനിൽ, ശ്രീനാദേവി കുഞ്ഞമ്മ, ലിസി ദിവാൻ, സുമതി നരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, മിനി മോഹൻ , രാജി ചെറിയാൻ, ഡി.തങ്കമണി, കെ.പത്മിനിയമ്മ .എന്നിവർ പ്രസംഗിച്ചു