sndp
എസ്. എൻ.ഡി.പി യോഗം വനിത സംഘം പത്തനംതിട്ട യുണിയന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതദിനം കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിന്ധു പവിത്രൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്. എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യുണിയന്റെ നേതൃത്വത്തിൽ കോന്നി 82-ാം നമ്പർ ശാഖയിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യുണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. എസ്. എ. എസ്. എസ്. എൻ. ഡി.പി യോഗം കോളേജ് പ്രിൻസിപ്പൽ ഡോ. ബി.എസ്. കിഷോർകുമാർ , മുതിർന്ന വനിതാസംഘം പ്രവർത്തകരായ സാവിത്രി ടീച്ചർ പ്രമാടം, പൊന്നമ്മ സുകുമാരൻ ചെന്നീർക്കര, ശോഭന ഷാജി കുമ്മണ്ണൂർ, മാലതി രാജൻ കോന്നി, രാധാമണി കോന്നി എന്നിവരെ ആദരിച്ചു. യുണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്‌, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, കോന്നി ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, സെക്രട്ടറി അജയകുമാർ ,പുഷ്പ ഷാജി, സരള പുരുഷോത്തമൻ, ശാന്തമ്മ സദാശിവൻ, ഗീത സദാശിവൻ, അഡ്വ. രജിത ഹരി, സ്മിത മനോഷ്, സരോജിനി സത്യൻ, ലാലി മോഹൻ , പ്രസന്ന അജയൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ഹരിലാൽ, അനീഷ് കണ്ണൻമല തുടങ്ങിയവർ സംസാരിച്ചു.