മല്ലപ്പള്ളി : വാളക്കുഴി - തടിയൂർ റോഡിൽ 200 മീറ്റർ ചുറ്റളവിൽ ഏഴിടങ്ങളിൽ കുടിവെള്ള പൈപ്പുപൊട്ടി
ജലം പാഴാകുന്നു. എഴുമറ്റൂർ പഞ്ചായത്തിലെ 6,10,11 വാർഡുകളിലെ പഞ്ചായത്ത് റോഡിലും വാളക്കുഴി കവലയിലുമാണ് മാസങ്ങളായി ജലം പാഴാക്കുന്നത്. അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.