കോന്നി: ചന്ത മൈതാനിയിലെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപം പഞ്ചായത്ത് സ്ഥാപിച്ച പൊക്കവിളക്ക് ആറ് മാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല. ഇവിടെ സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാകും. ടാക്സി സ്റ്റാൻഡ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെയും മറ്റും പൊതുയോഗങ്ങളും, പരിപാടികളും നടക്കുന്നതും ഇവിടെ തന്നെയാണ്. സന്ധ്യ കഴിഞ്ഞാൽ സമൂഹ വിരുദ്ധരുടെ താവളമായി ഇവിടം മാറുന്നു. അടിയന്തരമായി പൊക്കവിളക്ക് പ്രകാശിപ്പിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു.