അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശലയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. പഞ്ചായത്ത് മെമ്പർ സാജിത റെഷീദ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് വിദ്യ വി.എസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ലിന സ്ത്രീ ശാക്തികരണ ക്ലാസ് നയിച്ചു. ആമിന ജെ, ശിവാനി ആർ, രമ്യ ആർ, ഫൗസിയ എന്നിവർ സംസാരിച്ചു