അടൂർ : ലോകവനിതാ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആതുര സേവന രംഗത്ത് സേവനമനുഷ്ടിക്കുന്ന അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ജീവനക്കാരെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിജു വർഗീസ് ,മുനിസിപ്പൽ കൗൺസിലർ ഗോപു കരുവാറ്റ, ശ്രീലക്ഷ്മി വിനു,അംജത് അടൂർ,എബി തോമസ്, നിയോജക മണ്ഡലം ഭാരവാഹികൾ ജെയ്സൺ മാത്യു, അഖിൽ പന്നിവിഴ, അൽത്താഫ് റഷീദ്ദലീ, കെ.എസ്‌.യു നിയോജക മണ്ഡലം സെക്രട്ടറി സജൻ വി.പ്രിൻസ് എന്നിവർ സംസാരിച്ചു.