ചെങ്ങന്നൂർ: സ്പെക്ട്രം 2022 ആലപ്പുഴ ജില്ലാ തൊഴിൽ മേള 11, 12 തീയതികളിൽ ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയി നടക്കും. 11ന് രാവിലെ 10ന് തൊഴിൽ മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, നഗരസഭാ ചെയ‌ർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കൗൺസില‌ മനു കൃഷ്ണൻ,ഐ.ടി.ഐ ഐ.എം.സി ചെയർമാൻ ഡോ. എസ്.ജീവൻ, പി.ടി.എ പ്രസിഡന്റ് സ്മിത ആർ കൃഷ്ണൻ,ഗവ. ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ വിജയകുമാർ ജി, പുറക്കോട് ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ അനുരാധ സി.എൽ, ആലപ്പുഴ ആർ.ഐ സെന്റർ ട്രെയിനിംഗ് ഓഫീസർ ഷീല ഒ.കെ, ഓൾക്കേരള റെക്കഗ്നൈസിഡ് ടെക്കനിക്കൽ ഇൻസ്ടിറ്റ്യൂട്ട് സംസ്ഥാന പ്രസിഡന്റ് മധു.ജി,ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ പ്ലേസ് മെന്റ് ഓഫീസർ പ്രദീപ് കുമാ‌ർ യാദവ് , സ്റ്റാഫ് സെക്രട്ടറി സുബിത്.ബി , കോട്ടയം മേഖല ഇൻസ്പെക്ടർ ഒഫ് ട്രെയിനിംഗ് സാംരാജ് എം.എഫ്, ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മിനി എൽ എന്നിവർ സംസാരിക്കും.