പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തെ അഞ്ച്, 11ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ്.സി, എസ്.ടി മാത്രം) പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാർത്ഥികൾക്കായി 14 ന് രാവിലെ 9.30ന് പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽ നടത്തും. നിലവിൽ നാല്, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം സെലക്ഷനിൽ പങ്കെടുക്കാം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റ് അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഉണ്ട്. മുഴുവൻ ചെലവും സർക്കാർ വഹിക്കും. ഉയർന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യവും ഉണ്ട്. ഫോൺ: 0471 2381601, 7012831236.