കുന്നന്താനം: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കുന്നന്താനം യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ എം.കെ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.മത്തായി, സെക്രട്ടറി പി.തോമസുകുട്ടി, ട്രഷറർ മോഹനചന്ദ്രൻ കെ.എം എന്നിവർ പ്രസംഗിച്ചു. ജി.ശശികുമാർ പ്രസിഡന്റും, പി.പി തോമസുകുട്ടി സെക്രട്ടറിയും, കെഎം മോഹനചന്ദ്രൻ ട്രഷററും അടങ്ങുന്ന 28 അംഗ
കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.