അടൂർ : പൊതുജനങ്ങളുടെ സ്വത്തിന്റെയും ആധാരത്തിന്റെയും സുരക്ഷയും തൊഴിൽ എന്ന പരിഗണനയും മുൻനിറുത്തി ആധാരം എഴുത്ത് തൊഴിൽ ആധാരം എഴുത്തുകാർക്ക് മാത്രമായി സംവരണം ചെയ്യുക, ക്ഷേമമിനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, ക്ഷേമിനിധി ആനുകൂല്യങ്ങളും പെൻഷനും വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരമെഴുത്ത് അസോസിയേഷൻ ഇന്ന് പണിമുടക്കി സബ് രജിസ്ട്രാർ ഒാഫീസിന് ധർണ നടത്തുമെന്ന് അടൂർ യൂണിറ്റ് പ്രസിഡന്റ് ഒ.വർഗീസ് അറിയിച്ചു.