പന്തളം: ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാർത്തിക രോഹിണി മഹോത്സവം ഇന്നും നാ​ളെയുമായി നട​ക്കും. ഇന്ന് രാവിലെ 5.15ന് ഗണപതി ഹോമം 6ന് ലളിതാസഹസ്രനാമജപം, 7.30ന് പൊങ്കാല ഭദ്രദീപ പ്രോജലനം, ഭദ്രദീപം പകരുന്നത് ശോഭനാ രവീന്ദ്രൻ, 7.30ന് ഭക്തിഗാനസുധ, 8.30ന് പൊങ്കാല സമർപ്പണം, തുടർന്ന് അന്നദാനം, 9ന് ഭാഗവത പാരായണം, വൈകിട്ട് 4.30ന് പ്രഭാഷണം, 7ന് ഭഗവതിസേവ, 7.30ന് നൃത്തസന്ധ്യ, നാളെ രാവിലെ 5.15ന് ഗണപതിഹോമം 6ന് വിഷ്ണു സഹസ്രനാമജപം, 7ന് സോപാനസംഗീതം, 9.30ന് മഹാ സുദർശനലക്ഷ്യപ്രാപ്തി പൂജ, 11രോഹി ഊട്ട്, 3.30 ന് ഭക്തിഗാനസുധ, 5.30ന് എതിരേൽപ്പ് ഘോഷയാത്ര, 8ന് സേവ,പൂരക്കാഴ്ച്ച 10ന് വയലിൻ സോളോ 12.30ന് വിളക്കിനെഴുന്നെ​ള്ളിപ്പ്.