daily
വനിതാ ദിനത്തിൽ ഓമല്ലൂർ സാന്ത്വനം വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു. പരിപാടി സംസ്ഥാന യുവജനക്ഷേമ ബോർഡ് കോ- ഓർഡിനേറ്റർ ആർ. ശ്യാമ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : വനിതാ ദിനത്തിൽ ഓമല്ലൂർ സാന്ത്വനം വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു. യുവജനക്ഷേമ ബോർഡ് സംസ്ഥാന കോ -ഓർഡിനേറ്റർ ആർ.ശ്യാമ ആഘോഷം ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയെന്നത് ആധുനിക പുരോഗമനമല്ല ഒരു സമൂഹത്തിന്റെ കടമയാണെന്നും സ്ത്രീ ശാക്തീകരണം നിരന്തരം ഉറപ്പു വരുത്തേണ്ടതാണെന്നും ആർ.ശ്യാമ പറഞ്ഞു. സാന്ത്വനം ഡയറക്ടർ എസ്.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകരായ രേഖ എസ്.നായർ,മഞ്ജു വിനോദ്, കേരള കൗമുദി റിപ്പോർട്ടർ ബിനിയ ബാബു , കവയിത്രി അഞ്ജുശ്രീലാൽ എന്നിവരെ ആദരിച്ചു.സാന്ത്വനം രക്ഷാധികാരി ലിജോ ഉമ്മൻ ജോർജ്, മാദ്ധ്യമ പ്രവർത്തകൻ ശശി നാരായണൻ ചെന്നീർക്കര പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ജി.രാജേഷ് കുമാർ, സാന്ത്വനം ഡയറക്ടർ ബോർഡ് അംഗം എസ്.ആര്യ, സാന്ത്വനം പ്രവർത്തകൻ പുനവൂർ സജീവ് എന്നിവർ സംസാരിച്ചു.സാന്ത്വനം ചെയർമാൻ സാദിഖ്,സുലു,സബീന, ബിന്ദു എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കി.