
പത്തനംതിട്ട : കുമ്പഴ എം.പി വി.എച്ച്.എസ്.എസിൽ 12 ന് നടക്കുന്ന ജില്ലാ തൊഴിൽ മേളയോടൊപ്പം, പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി, പത്താം ക്ലാസ്സിന് ശേഷമുള്ള ഉപരിപഠന സാദ്ധ്യതകൾ വിശദീകരിക്കുന്നതിനായി രാവിലെ 11 ന് കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത കരിയർ വിദഗ്ധൻ രതീഷ് കുമാർ (കരിയർ കൺസൽട്ടന്റ് ) ക്ലാസ് നയിക്കും . പങ്കെടുക്കുവാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം .
ഫോൺ : 9495377136, 9495537782.