പ്രമാടം : വനിതാദിനത്തോടനുബന്ധിച്ച് വാഴമുട്ടം നാഷണൽ സ്കൂളിലെ അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും മാതൃസംഗമം അംഗങ്ങളും ചേർന്ന് സ്‌കൂളിന്റെ ചുവരിൽ ചിത്രം വരച്ചു. ചിത്രകാരികളായ ഹിമ .പി .ദാസ്, ദേവു .പി. ദാസ്, അദ്ധ്യാപകരായ സുനിലകുമാരി,റൂബി ഫിലിപ്‌സ് ,ദീപ്തി .ആർ .നായർ, മാതൃസംഗമം പ്രസിഡന്റ് അലീഷ്യ മണിലാൽ എന്നിവർ നേതൃത്വം നൽകി. പി.ടി.എയുടെയും മാതൃസംഗമത്തിന്റെയും നേതൃത്വത്തിൽ അദ്ധ്യാപികമാരെ ആദരിച്ചു.