അടൂർ: അടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വച്ച വനിതകളെ ആദരിച്ചു. അടൂർ പൊലീസ് സ്റ്റേഷനിൽ വനിതാ ദിനത്തിൽ കൃത്യനിർവഹണം നടത്തുന്ന എസ്.എച്ച് .ഒ കെ.കെ സുജാത ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രം സെക്രട്ടറി പ്രഷിൻഡാ എന്നിവരെ ആദരിച്ചു മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു,ബിജു വർഗീസ്, എം.ജി കണ്ണൻ,നിസാർ കാവിളയിൽ,സി.ടി കോശി,ജേക്കബ് കൊട്ടക്കട്ട്, എം.ഇ വർഗീസ്,ഗോപു കരുവാറ്റ,ബേബി ജോൺ,എബി തോമസ്,നിതീഷ് പന്നിവിഴ,ശ്രീലക്ഷ്മി ബിനു,മാത്യു തോണ്ടലിൽ,എന്നിവർ നേതൃത്വം നൽകി.