1
ഓ ഐ സി സി ജിദ്ദ നേതൃത്വത്തിൽ അടൂർ ഗവൺമെൻറ് ഹോസ്പിറ്റലിൽ നടത്തിയ വീൽചെയർ വിതരണം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ഒ.ഐ.സി.സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഇതു പോലുള്ള പ്രവർത്തനങ്ങൾ ഈ കാലത്ത് അനിവാര്യമാണെന്നും മുൻ മന്ത്രിയും എം.പിയുമായ അടൂർ പ്രകാശ് പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജേണൽ കമ്മിറ്റി അടൂർ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ആരോഗ്യ സഹായ പദ്ധതിയിലൂടെയുള്ള വീൽ ചെയറുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുവാൻ പെതുസമൂഹം നൽകുന്ന പിന്തുണയാണ് ആരോഗ്യ സംരക്ഷണത്തിന് മുഖ്യമായി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റീജേണൽ കമ്മിറ്റി നൽകിയ വീൽചെറുകൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ്ജ് ഡോ.മനോജ് കുമാർ ഏറ്റുവാങ്ങി. റീജേണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ആസ്ഥാനത്ത് കുമ്പളത്ത് ശങ്കരൻ പിള്ള ഒ.ഐ.സി.സി ശബരിമല തീർത്ഥാടക സേവന കേന്ദ്രത്തിന്റെ നിസ്വാർത്ഥമായ സേവനത്തിന് കെ.അശോക് കുമാറിന് മൊമെന്റോ നൽകി ആദരിച്ചു. രാജു കല്ലുവമ്പ്രം, നൗഷാദ് അടൂർ, അനിൽകുമാർ, രാജശേഖരൻ അഞ്ചൽ, സലാം പോരുവഴി, അഞ്ജത് അടൂർ, തോപ്പിൽ ഗോപകുമാർ, എം.ജി കണ്ണൻ, മുൻ എഴംകുളം അജു, എസ് ബിനു, പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, മണ്ണടി പരമേശ്വരൻ മാരായ ഡി.ശശികുമാർ, ഗോപുകരുവാറ്റ, ഷിബു ചിറക്കരോട്ട്, തൗഫീഖ് രാജൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, അരവിന്ദ് ചന്ദ്രശേഖർ, എബി തോമസ്, നിതീഷ് പന്നിവിഴ, ജയപ്രകാശ് തെങ്ങമം അഖിൽ പന്നിവിഴ, നന്ദു ഹരി, ഷൈനി, ജോയ്, ബിബി വർഗീസ്, ആബിദ് ഷെഹീം എന്നിവർ പങ്കെടുത്തു.