ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്തിൽ കുടുംബശ്രീ സംഘടിപ്പിച്ച വനിതാദിനാഘോഷം ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺവത്സല മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വനിതാ സംരംഭകരെ ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മിനി ഫിലിപ്പ്, രതി സുഭാഷ്, ലേഖ അജിത്, ഇന്ദിര ശശിന്ദ്രൻ, രാജേഷ് സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ നായർ,സി.ഡി.എസ് ഭാരവാഹികൾ,എം.ഇ.സി മാർ, ആശാ വർക്കേഴ്സ്, അങ്കണവാടി ടീച്ചേഴ്സ്, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റൻമാർ എന്നിവർ പങ്കെടുത്തു.