 
പന്തളം : കുളനട മാന്തുക ഗവ.യു.പി.സ്‌കൂളിൽ സർവശിക്ഷാ അഭിയാൻ കേരള പത്തനംതിട്ടയുടെ സെൽഫ് ഡിഫൻസ് പദ്ധതിയുടെ ഭാഗമായി ബി.ആർ.സി ആറന്മുളയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് കളരി പരിശീലനം ആരംഭിച്ചു. അടിയന്തര ഘട്ടങ്ങളിൽ സ്വയം പ്രതിരോധം തീർക്കുന്നതിനുള്ള ആയോധനമുറകളാണ് അഭ്യസിപ്പിക്കുന്നത്. കാരക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പണിക്കേഴ്‌സ് കളരിഗുരുക്കൾ പ്രകാശ് പണിക്കരാണ് ക്ലാസുകൾ നയിക്കുന്നത്. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള അദ്ധ്യാപകരായ ശുഭാകുമാരി, കലാദേവി എന്നിവർ ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കുന്നു.