കൊടുമൺ: അ​ങ്ങാ​ടി​ക്കൽ തെ​ക്ക് എ​സ്. എൻ. വി. ഹ​യർ സെ​ക്കൻഡറി ആൻഡ് വൊ​ക്കേ​ഷ​ണൽ ഹ​യർ സെ​ക്കൻഡറി സ്​കൂ​ളി​ന്റെ 70 -ാം വാർ​ഷി​ക​വും സർ​വീ​സിൽ​നി​ന്ന് വി​ര​മി​ക്കു​ന്ന അ​ഞ്ച് അ​ദ്ധ്യാ​പ​ക​ർക്കുള്ള യാ​ത്ര​യ​യ​പ്പും 10 ന് ന​ട​ക്കും. രാ​വി​ലെ 9 ന് സ്​കൂൾ മാ​നേ​ജർ രാ​ജൻ ഡി.ബോ​സ് പ​താ​ക ഉ​യർ​ത്തും. 9.30 ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സ്​കൂ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ലി​യേ​റ്റീ​വ് കെ​യർ യൂ​ണി​റ്റും മ​ന്ത്രി വീ​ണാ ജോർ​ജ് ഉ​ദ് ഘാ​ട​നം ചെ​യ്യും. അ​ങ്ങാ​ടി​ക്കൽ എ​സ്. എൻ. ഡി. പി . ശാ​ഖാ​യോ​ഗം പ്ര​സി​ഡന്റ് രാ​ഹുൽ.സി അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. സ്​കൂ​ളിൽ രൂ​പീ​ക​രി​ച്ച കി​ഡ്‌​നി കെ​യർ പ​ദ്ധ​തി, റി​ഹാ​ബി​ലി​റ്റേ​ഷൻ ആൻഡ് പാ​ലി​യേ​റ്റീ​വ് കെ​യർ യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി​യും സി. പി. എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ കെ. പി. ഉ​ദ​യ​ഭാ​നു ഉ​ദ് ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് അ​ഡ്വ. ഓ​മ​ല്ലൂർ ശ​ങ്ക​രൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സർ​വീ​സിൽ​നി​ന്ന് വി​ര​മി​ക്കു​ന്ന അ​ദ്ധ്യാ​പ​ക​രു​ടെ ഫോ​ട്ടോ​കൾ മുൻ മാ​നേ​ജർ സി. വി. ച​ന്ദ്രൻ, മാ​നേ​ജർ രാ​ജൻ ഡി.ബോ​സ് എ​ന്നി​വർ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ശാ​ഖാ സെ​ക്ര​ട്ട​റി ബി​നു. ആർ ഉ​പ​ഹാ​ര സ​മർ​പ്പ​ണം ന​ട​ത്തും. പി. റ്റി. എ. പ്ര​സി​ഡന്റ് കെ. കെ. അ​ശോ​ക് കു​മാർ, സു​നിൽ തു​പ്പാശേ​രിൽ എ​ന്നി​വർ പി. റ്റി. എ. ഉ​പ​ഹാ​ര​ങ്ങൾ നൽ​കും. 2.30 ന് വാർ​ഷി​ക​സ​മ്മേ​ള​ന​ത്തിൽ മാ​നേ​ജർ രാ​ജൻ ഡി .ബോ​സ് അ​ദ്ധ്യ​ക്ഷത വ​ഹി​ക്കും. ആ​ന്റോ ആന്റ​ണി എം. പി. ഉ​ദ്​ഘാ​ട​നം ചെ​യ്യും. ലൈ​ബ്ര​റി കൗൺ​സിൽ വൈ​സ് പ്ര​സി​ഡന്റ് എ. പി. ജ​യൻ, പി​ന്ന​ണി ഗാ​യി​ക ആ​തി​ര മു​ര​ളി എ​ന്നി​വർ പ്ര​സം​ഗി​ക്കും. കൊ​ടു​മൺ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് കെ. കെ. ശ്രീ​ധ​രൻ സ്‌​കോ​ളർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും. അ​ഡ്വ. മ​ണ്ണ​ടി മോ​ഹ​നൻ എൻ​ഡോ​വ്‌​മെന്റ് വി​ത​ര​ണം ചെ​യ്യും.