 
കോഴഞ്ചേരി : അന്താരാഷ്ട വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ കൗൺസലിംഗ് പദ്ധതിയും ക്യാപ്‌സും സംയുക്തമായി ഓട്ടോമൊബൈൽ ഡിപ്ലോമാ വിദ്യാർത്ഥിനിയും മോട്ടോർ മെക്കാനിക്കുമായ പി.ശ്രീധിയെ മഹിളാ ശക്തി പുരസ്‌കാരം നൽകി ആദരിച്ചു. കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ജിജി വർഗീസ് പുരസ്‌കാരം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഗീതു മുരളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ റോയി ഫിലിപ്പ്, ബിജോ . പി.മാത്യു, വാസു റ്റി , ക്യാപ്‌സ് ജില്ലാ പ്രസിഡന്റ് ഷാൻ രമേശ് ഗോപൻ , ക്ലാഡിയ, പ്രസന്നകുമാരി , രമ്യ തോപ്പിൽ , ശാന്തി, മാജിത , മാലതി, ഷിജു എം. സാംസൺ എന്നിവർ സംസാരിച്ചു. ശ്രീരഞ്ജു ക്ലാസ് നയിച്ചു.