ചെങ്ങന്നൂർ: കെ.റെയിൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിൽ വാസം അനുഷ്ഠിക്കേണ്ടിവന്ന സിന്ധു ജെയിംസിന് സ്വീകരണ യോഗം സംഘടിപ്പിച്ചു. യോഗം ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ മധുചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂരിലെത്തിയ സിന്ധുവുമായി എസ്.യു.സി പ്രവർത്തകർ നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി.