ചെങ്ങന്നൂർ: സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഐ.ടി.ഐ. ട്രേഡുകൾ പാസായവർക്കായി സ്‌പെക്ട്രം 2022 എന്ന പേരിൽ ജില്ലയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. 11,12 തീയതികളിലായി ചെങ്ങന്നൂർ ഗവ. ഐ.ടി.യിലാണ് മേള നടത്തുന്നത്. 11ന് രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ. രാവിലെ 10 മുതൽ മേള ആരംഭിക്കും. 12ന് രാവിലെ 10ന് തൊഴിൽമേള നിയമ ഉത്തരവ് വിതരണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ വർഷം 27 കമ്പനികൾ പങ്കെടുത്ത മേളയിൽ 377 പേർക്ക് പ്ലേസ്‌മെന്റ് ലഭിച്ചു. ഇത്തവണ 48 കമ്പനികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് എം.എഫ്. സാംരാജ്, ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ എൽ. മിനി, ഗവ.വനിത ഐ.ടി.ഐ. പ്രിൻസിപ്പൽ കെ.അജിത്ത്കുമാർ, ഗവ.ഐ.ടി.ഐ.വൈസ് പ്രിൻസിപ്പൽ ജി.വിജയകുമാർ എന്നിവർ പങ്കെടുത്തു.