പന്തളം: അന്താരാഷ്ട്ര വനിതാദിനത്തിൽ ബി.എം.എസ് പന്തളം സോണിന്റെ നേതൃത്വത്തിൽ വനിതാ സംഗമം നടത്തി. പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ എം.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. . ബി.എം.എസിന്റെ ആദ്യകാല പ്രവർത്തകയായ കാർത്യായനിയമ്മയെ ആദരിച്ചു.
പന്തളം മേഖലാ വൈസ് പ്രസിഡന്റ് കനകമ്മ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ് വത്സലകുമാരി സ്വാഗതവും തയ്യൽ തൊഴിലാളി യൂണിയൻ (ബി.എം.എസ്) ജില്ലാ ട്രഷറർ ലേഖാ സന്തോഷ് നന്ദിയും പറഞ്ഞു.