പന്തളം: കുടുംബശ്രീ സ്ത്രീപക്ഷ നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ വിളംബര റാലി നടത്തി. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എസ് .നിർമ്മലാദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. അശ്വതി വിനോജ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. സി. ഡി .എസ് ചെയർപേഴ്‌സൺ രാജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മ സ്ത്രീപക്ഷനവകേരളം കർമ്മപദ്ധതി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, പ്രിയ ജ്യോതികുമാർ, ശ്രീകല സി.എസ്, അംബിക ദേവരാജൻ, ജയദേവി വി പി, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, ശ്രീദേവി കെ.ബി, പഞ്ചായത്ത് സെക്രട്ടറി അംബിക.സി, കൃഷി ഓഫീസർ ലാലി എസ്, വില്ലേജ് ഓഫീസർ ശുഭ , അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.