class
പുളിക്കീഴിൽ കാർഷിക മേഖലയിലെ ടെക്‌നീഷ്യന്മാർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ജില്ലയിലെ കാർഷിക സേവന കേന്ദ്രങ്ങളിലെയും അഗ്രോ സർവീസ് സെന്ററുകളിലെയും ടെക്‌നീഷ്യന്മാർക്ക് പരിശീലന പരിപാടി തുടങ്ങി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ സി.ഇ.ഒ ഡോ.യു.ജയകുമാറിന്റെ നേതൃത്വത്തിൽ 12ദിവസമാണ് പരിശീലന പരിപാടി. ആത്മ പ്രോജക്ട് ഡയറക്ടർ സാറാ ടി.ജോൺ പദ്ധതി വിശദീകരിച്ചു. പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ,റെജി വി.ജെ, മറിയാമ്മ എബ്രഹാം, സോമൻ താമരച്ചാലിൽ, രാജലക്ഷ്മി,ജോയ്സി സി.കോശി, കോശി അലക്സ്, പ്രദീപ് ജേക്കബ് അലക്‌സാണ്ടർ, റോയി ഐസക് വർഗീസ് എന്നിവർ സംസാരിച്ചു. അഞ്ജലി, ലക്ഷ്മി, അപർണ നിധിൻ, റോബിൻ എന്നിവർ ക്ലാസെടുത്തു.