day
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടി മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, അംഗങ്ങളായ മറിയാമ്മ ഏബ്രഹാം, സോമൻ താമരച്ചാലിൽ, രാജലക്ഷ്മി, വനിതാ ശിശുവികസന ഓഫീസർ ഡോ.പ്രീതാ കുമാരി എന്നിവർ സംസാരിച്ചു. ഇന്റർ നാഷണൽ ബുക്സ് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയ പെരിങ്ങര കരുവേലിൽ അൻസുമേരി ഷാജിയെ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിച്ചു.