 
പത്തനംതിട്ട: പൊതുപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഫ്രഡി ഉമ്മന്റ അദ്ധ്യക്ഷതയിൽ ജിജി വർഗീസ്, വി.ടി ജയശ്രീ, സാബു ഏബ്രഹാം, എച്ച്.ഹസീന, ആർ .ജ്യോതിഷ്, എസ്ചിത്ര, തോമസ് മാത്യു, ബെറ്റി അന്നമ്മ മാത്യു, പ്രീത ബി നായർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ്.പ്രേം(പ്രസിഡന്റ്) വി.ജി കിഷോർ(സെക്രട്ടറി) ആർ.ജ്യോതിഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.