con

പത്തനംതിട്ട : കോൺഗ്രസ് അംഗത്വ വിതരണത്തിന്റെ ജില്ലാതല പ്രചാരണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ നിർവഹിക്കുമെന്ന് കോൺഗ്രസ് അംഗത്വ വിതരണത്തിന്റെ ജില്ലയുടെ ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അസി. പ്രദേശ് റിട്ടേണിംഗ് ഓഫീസർ വി.കെ.അറിവഴകൻ, എ.ഐ.സി.സി ഡിജിറ്റൽ മെമ്പർഷിപ്പ് നാഷണൽ കോ ഓർഡിനേറ്റർ സ്വപ്നാ പാട്രോണിക്ക്‌സ് തുടങ്ങിയവർ പങ്കെടുക്കും.