 
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ തെള്ളിയൂർ വെസ്റ്റ് 1357-ാം നമ്പർ ശാഖാ വനിതാസംഘം പ്രസിഡന്റ് ശാരദാമ്മയ്ക്ക് നാല് പതിറ്റാണ്ടിന്റെ വനിതാസംഘം പ്രവർത്തനത്തിന് അംഗീകാരം.
87ാം വയസിലും ഊർജ്ജസ്വല പ്രവർത്തനവുമായി തെള്ളിയുർ മേഖലയിലെ ശ്രീനാരണ സംഘടനാ പ്രവർത്തകയും, ശ്രീനാരായണ ഗുരുദേവ ഭക്തയുമായ ശാരദാമ്മയെ വനിതാ ദിനത്തിൽ വനിതാ സംഘം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് വിനിതാ അനിലും യൂണിയൻ സെക്രട്ടറി ബാംബി രവിന്ദ്രനും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ വനിതാ സംഘം കോഴഞ്ചേരി യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് സുവർണ്ണാ വിജയൻ, വനിതാ സംഘം യൂണിയൻ ട്രഷറർ ഉഷാറെജി, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ലക്ഷ്മിക്കുട്ടിയമ്മ, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഓമന ദിവാകരൻ, സീമാരഘു എന്നിവരും തെള്ളിയൂർ വെസ്റ്റ് ശാഖായോഗം ഭാരവാഹികളും ശാഖാ വനിതാസംഘം ഭാരവാഹികളും സംസാരിച്ചു.