vanita
എൻ.ജി.ഒ അസോസിയേഷൻ വനിതാ ദിനാചരണം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.തുളസീരാധ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വനിതാഫോറം വനിതാ ദിനാചരണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.തുളസീരാധ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എം.എസ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.യു സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു ഭാസ്‌കർ ക്ലാസെടുത്തു. ഭാരവാഹികളായ റീന ഏബ്രഹാം, ജി.എസ് ജിഷ, ശ്രീകല, രാജി മോൾ, മഞ്ജു, ഗീതാഞ്ജലി എന്നിവർ പ്രസംഗിച്ചു.