റാന്നി: റോഡരികിൽ വീണു കിടന്ന മദ്യപൻ സൂര്യാഘാതമേറ്റു മരിച്ചു. അങ്ങാടി മേനാംതോട്ടം മേപ്പുറത്ത് സണ്ണിതോമസ് (64) ആണ് മരിച്ചത്. റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിലെ ബാർ ഹോട്ടലിനു സമീപമാണ് സംഭവം. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് ഇയാൾ റോഡരികിൽ വീണത്. മദ്യപിച്ച ശേഷം വീണു കിടക്കുന്നതിനാൽ ആരും തിരിഞ്ഞുനോക്കിയില്ല. ഏറെനേരം കഴിഞ്ഞിട്ടും എഴുനേൽക്കാതായതോടെ സമീപത്തെ വ്യാപാരികൾ അഗ്നിരക്ഷാ സേനയെ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി
യിൽ.