mast
കല്ലൂപ്പാറയിൽ ഹൈമാസ്റ്റ് വിളക്ക്

കല്ലൂപ്പാറ: കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജ് ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നോക്കുകുത്തിയായി. പുതുക്കിപ്പണിയുന്ന മടുക്കോലി - ഞാലിക്കണം റോഡിൽ സ്ഥാപിച്ചിട്ടുള്ള ഈ ഹൈമാസ്റ്റ് വിളക്ക് തകരാറിലായിട്ട് ഏറെക്കാലമായി. ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച് 2018ലാണ് വിളക്ക് സ്ഥാപിച്ചത്. മൂന്നുമാസം മാത്രമാണ് വിളക്ക് പ്രകാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. എൻജിനിയറിംഗ് കോളേജ് പരിസരത്ത് വെളിച്ചമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ ചെയ്ത് ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനക്ഷമമാക്കണമെന്ന് ഹാബൽ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷതയിൽ നടന്ന യോഗം റവ.ഷിബു പോൾരാജ് ഉദ്ഘാടനം ചെയ്തു. ജേക്കബ്, ജോസ്, റോയി വറുഗീസ്, എൻ.ബി. ജോൺ, ദിലീപ് കുമാർ പി.ജി, അനി, ബാബു എന്നിവർ പ്രസംഗിച്ചു.