 
പഴകുളം: ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴകുളം വരമ്പേൽ പരേതനായ ഗോപാലകൃഷ്ണന്റെയും പത്മകുമാരിയുടെയും മകൻ ജിതിൻ ജി.കൃഷ്ണ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30-ന് പഴകുളം ജംഗ്ഷനിലായിരുന്നു അപകടം. പെട്രോൾ നിറച്ച ടാങ്കർ കായംകുളം ഭാഗത്തു നിന്ന് വാളകം ഭാഗത്തേക്ക് പോകുകയായിരുന്നു. അടൂരിൽ സ്വകാര്യ മൊബൈൽ ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതിൻ. സഹോദരി ഗോപികാ കൃഷ്ണ.