daily
കൈയൊപ്പിട്ട വഴികളുടെ പ്രകാശനം നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിച്ചു

പത്തനംതിട്ട: കടന്നുവന്ന വഴികളിൽ മായാത്ത മുദ്ര യും കൈയൊപ്പും ചാർത്തിയ അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഡോ. ദിവ്യ എസ് അയ്യരെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യരുടെ ' കൈയൊപ്പിട്ട വഴികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ബെന്യാമിൻ പുസ്തക പരിചയം നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി. തോമസ്, . കെ.യു. ജനീഷ് കുമാർ, . പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ എന്നിവർ പങ്കെടുത്തു