കോന്നി: ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സെമിനാർ കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസീമണിയമ്മ, വി.ലത, എൻ.എസ്. മുരളിമോഹൻ, സഞ്ജു.എം. ജോർജ്‌ജ്, ആർ. ലീന, രതിക്കുട്ടി, അഞ്ജലി.ബി, പി.കെ.സോമൻപിള്ള, ജി. രാജൻ എന്നിവർ സംസാരിച്ചു.