കോന്നി: ചെങ്ങറ, നാടുകാണി, മിച്ചഭൂമി, ചെമ്മാനി, കുമ്പഴത്തോട്ടം മേഖലകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് ചെങ്ങറ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം ചെങ്ങറ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് എം.ടി. ഈപ്പൻ, ജെയിംസ് തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.