കോന്നി: തേക്കുതോട് കാർഷിക വിപണി അടച്ചുപൂട്ടാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. മുൻ പ്രസിഡന്റ് പി. പ്രഹ്ളാദൻ, വി.എഫ് പി.സി.കെ ഡെപ്യുട്ടി മാനേജർ തോമസ് കോശി, അനിയൻ പത്യയത്ത്, കെ.എസ്. ഗീവർഗീസ്, രാജീവ് പാറയിൽ, കെ.ടി. മാത്യു, പി. ടി. വർഗീസ്, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.