പത്തനംതിട്ട: വക്കീൽഗുമസ്തരുടെ ക്ഷേമനിധി 10ലക്ഷമായി ഉയർത്തണമെന്ന് അഡ്വക്കേറ്റ് ക്ളാർക്ക് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇ ഫയലിംഗിനൊപ്പം ഫിസിക്കൽ ഫയലിംഗും നടപ്പാക്കണം. സംസ്ഥാന സെക്രട്ടറി പി.പി.രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി ബി.കെ ബിജു, അഡ്വ. തോമസ് വർഗീസ് വേണാട് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: സുരേഷ് അടൂർ (പ്രസിഡന്റ്), കെ.എസ്.ശുഭകുമാരി, ‌ടി.രാജേഷ് ( വൈസ് പ്രസിഡന്റുമാർ), കെ. കെ സുരേഷ് (സെക്രട്ടറി), എം.ആർ. മധു, വി.കെ രാജു (ജോ. സെക്രട്ടറിമാർ), ടി.വി സതീഷ് കുമാർ (ട്രഷറർ).