പത്തനംതിട്ട: യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആചരിച്ചു. കേരളബാങ്ക് ഡയറക്ടർ ബോർഡംഗം എസ്.നിർമ്മലാദേവി ഉദ്ഘാടനം ചെയ്തു. പന്തളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ് അദ്ധ്യക്ഷത വഹിച്ചു. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, നഗരസഭ കൗൺസിലർമാരായ സിന്ധു അനിൽ, ആനി സജി, ജില്ലാ യൂത്ത് പ്രോഗ്രാം ഒാഫീസർ എസ്. ബി. ബീന എന്നിവർ സംസാരിച്ചു. കാതോലിക്കേറ്റ് കോളേജ് മലയാളം വിഭാഗം അസി.പ്രൊഫസർ പി.ടി അനു ക്ളാസ് നയിച്ചു. നർത്തകിമാരായ രാഗം അനൂപ്, ലക്ഷ്മി എം.നായർ, കായിക താരങ്ങളായ അഖില അനിൽ, രേവതി എം.നായർ എന്നിവരെ ആദരിച്ചു.