 
മല്ലപ്പള്ളി : കേരളത്തിലെ ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗംകുഞ്ഞു കോശി പോൾ പറഞ്ഞു.ആധാരം എഴുത്ത് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ നടത്തിയ പണിമുടക്കും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയഷൻ ജില്ലാ കൗൺസിലംഗം എം.ആർ.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി യൂണീറ്റ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര്, യൂണീറ്റ് സെക്രട്ടറി മറിയാമ്മ തോമസ്, അസീസ് റാവുത്തർ, വാസുക്കുട്ടൻ നായർ, നവാസ് ഖാൻ ,തോമസ് ഏബ്രഹാം,പി.വി. മാത്യു, ഗോപാലകൃഷ്ണക്കുറുപ്പ്, രാജമോഹനൻ നായർ,വിനോദ് കുമാർ ,ടി.ജി.സോമൻ, കെ.പി.മുഹമ്മദ് ഹബീബ്,ഒ എൻ ഹരിദാസ്,വി.എസ്. വിനോദ്,വി.കെ.രാജശേഖരൻ,കൊച്ചുകുഞ്ഞ്.,ജയശ്രീ.സി.ടി.മറിയാമ്മ വി.പി,ജയ്സമ്മ,മിനിമോൾ ,സാബു ,തുടങ്ങിയവർ സംസാരിച്ചു.