പ്രമാടം : വി.കോട്ടയം മാളികപ്പുറത്ത് ഭഗവതിക്ഷേത്രത്തിൽ കാർത്തിക ഉത്സവം നടത്തി. അഷ്ടദ്രവ്യ മഹാഗണപതിഹോമം, അൻപൊലി സമർപ്പണം, കിഴക്കോട്ട് എഴുന്നെള്ളിപ്പ്, ആറാട്ട്, കാഴ്ചശ്രീബലി, വലിയ കാണിക്ക, നടനമഞ്ജരി, കളമെഴുതിപാട്ട്, ചിറമുഖത്ത് എഴുന്നെള്ളിപ്പ്, വിളക്കിനെഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരുന്നു.