പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് വൈകിട്ട് നാലിന് മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട സെന്റ് പീറ്റേഴ് ജംഗ്ഷനിലാണ് സംഘാടക സമിതി ഓഫീസ്. ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ സംസ്ഥാന സമ്മേളനത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികളായ സംഗേഷ് ജി.നായർ, പി.ബി സതീഷ് കുമാർ എന്നിവർ അറിയിച്ചു.