കടമ്പനാട് : പൊതുനിരത്തുകളിലെ അടയാള ബോർഡുകൾ കഴുകി വൃത്തിയാക്കിയ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വാളന്റിയർ സാനിയ സാമുവേലിനെ വനിതാദിനത്തിൽ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു . മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ദിലീപ് കുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, പ്രിൻസിപ്പൽ ജിൻസി ജോർജ്, ടി അനിമോൻ എന്നിവർ പ്രസംഗിച്ചു.പ്രോഗ്രാം ഓഫീസർ ഫാ.ഡോ.റിഞ്ചു പി കോശിയുടെ നിർദ്ദേശപ്രകാരം കമ്മ്യൂണിറ്റി സിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് സാനിയ അടയാള ബോർഡുകൾ വൃത്തിയാക്കിയത്.