പത്തനംതിട്ട : പതിനഞ്ചുകാരിയായ ബന്ധുവിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 35കാരനെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി 30 വർഷം കഠിന തടവിന് ശിക്ഷിച്ചു. ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി. 2015ൽ കോന്നി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ സി.എെയായിരുന്ന ആർ.ജോസാണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി.